1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാനാണ് പി.വി. നരസിംഹ റാവു സർക്കാർ, ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ കമീഷനെ നിയോഗിച്ചത്. പരമാവധി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോൾ ഉത്തരവിറക്കി.എന്നാൽ, 48 തവണ കാലാവധി നീട്ടിയ കമീഷൻ 900 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത് പതിനാറര വർഷത്തിനുശേഷം 2009 ജൂൺ 30ന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അന്വേഷണ കാലാവധി ഏറ്റവും നീണ്ട കമീഷൻ എന്ന റെക്കോഡ് ലിബർഹാൻ സ്വന്തമാക്കി. റിപ്പോർട്ടിന് സർക്കാർ ചെലവഴിച്ചത് എട്ടു കോടി.
കമീഷൻ 399 സിറ്റിങ്ങുകൾ നടത്തി. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു, ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ േജാഷി, കല്യാൺ സിങ്, ഉമാഭാരതി, വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാൾ, കോൺഗ്രസ് നേതാവ് അർജുൻ സിങ്, മുൻ യു.പി മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നീ ഉന്നതരെ കമീഷൻ വിസ്തരിച്ചു.
മുൻ പ്രധാനമന്ത്രി വി.പി. സിങ്, മുൻ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു, ബി.ബി.സി ജേണലിസ്റ്റ് മാർക്ക് ടുളി, ആർ.എസ്.എസ് നേതാവ് െക.എസ്. സുദർശൻ തുടങ്ങി നൂറിലേറെ സാക്ഷികളെയും ലിബർഹാൻ വിസ്തരിച്ചു. 2009 നവംബർ 24ന് ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം കമീഷൻ റിപ്പോർട്ട് സഭയിൽ വെച്ചു.
കണ്ടെത്തലുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.