പട്ന: ബിഹാറിൽ ബി.ജെ.പി സഖ്യത്തിൽ എൽ.ജെ.പിയില്ലെന്ന് ബിഹാറിെൻറ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ്. ചിരാഗ് പാസ്വാൻ വ്യാമോഹം വെച്ചു പുലർത്തേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''ബി.ജെ.പിയുടെ നിലപാട് വ്യക്തമാണ്. എൽ.ജെ.പി ഞങ്ങളുടെ സഖ്യത്തിെൻറ ഭാഗമല്ല. ബി.ജെ.പി -ജെ.ഡി(യു) സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാവും. വെറുതെ വ്യാമോഹം വെച്ചുപുലർത്തേണ്ടതില്ലെന്നാണ് ഞങ്ങൾ ചിരാഗ് പാസ്വാനോട് പറയാനാഗ്രഹിക്കുന്നത്.'' -ഭൂപേന്ദർ യാദവ്പറഞ്ഞു.
ആർ.ജെ.ഡി വഴി തീവ്ര ഇടതുപക്ഷ ശക്തികൾ ബീഹാറിൽ ചിറകു വിടാൻ ആഗ്രഹിക്കുന്നുവെന്നും തേജസ്വി യാദവിെൻറ നേതൃത്വത്തിൽ ആർ.ജെ.ഡി ദുർബലമാണെന്നും ഭൂപേന്ദർ യാദവ് കൂട്ടിച്ചേർത്തു.
ബിഹാറിൽ എൽ.ജെ.പി-ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വരുമെന്നും എൽ.ജെ.പിക്കെതിരെ സംസാരിക്കാൻ ബി.ജെ.പി നേതാക്കൾക്കുമേൽ നിതീഷ് കുമാർ സമ്മർദ്ദം ചെലുത്തുകയാണെന്നും എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
താൻ കടുത്ത മോദി അനുയായിയാണെന്നും മോദി തെൻറ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും ആവശ്യമെങ്കിൽ നെഞ്ചു കീറി കാണിക്കാമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭൂപേന്ദർ യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.