യു.പിയിൽ പ്രാദേശിക ബി.എസ്​.പി നേതാവിനെ വെടിവെച്ച്​ കൊന്നു

അസംഗഢ്​ (യു.പി): മെഹ്​നഗർ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ പ്രദേശിക ബി.എസ്​.പി നേതാവ​ിനെ വെടിവെച്ച്​ കൊന്നു. കലാമുദ്ദീൻ ഖാൻ (61)ആണ്​ കൊല്ലപ്പെട്ടത്​. തിങ്കളാഴ്​ച വൈകുന്നേരം വീടിനു മുന്നിൽ ഇരിക്കു​േമ്പാഴാണ്​ വെടിയേറ്റത്​. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആറ്​ പേർക്കെതിരെ കേസെടുത്ത പൊലീസ്​ മുൻ ഗ്രാമമുഖ്യൻ അടക്കം മൂന്നുപേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. മുൻ വൈരാഗ്യമാണ്​ കൊലക്ക്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ട്​ കൊലപാതകമടക്കം ആറ്​ കേസുകൾ ഖാ​ന്‍റെ പേരിലുണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.