ചെന്നൈ: നഗരത്തിലെ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിയന്ത്രണംവിട്ട സബർബൻ ട്രെയിൻ വൻ ശബ്ദത്തോടെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. സംഭവത്തിൽ എൻജിൻ ഡ്രൈവർ ശങ്കറിന് പരിക്കേറ്റു. അവധി ദിനമായതിനാൽ പ്ലാറ്റ്ഫോമിൽ ആളുകൾ കുറവായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്.
എൻജിൻ ഡ്രൈവർ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന തൂപ്പു ജീവനക്കാർ ഓടി മാറി. ഞായറാഴ്ച ഉച്ചക്കുശേഷം ബേസിൻ ബ്രിഡ്ജ് യാർഡിൽനിന്ന് താമ്പരം റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപെട്ടത്. യാത്രക്കാർ ഉണ്ടായിരുന്നില്ല.
ഒന്നാമത് പ്ലാറ്റ്ഫോമിന്റെ ഭിത്തികളും മേൽക്കൂരയും അടഞ്ഞുകിടന്ന ചില കടകളും ഭാഗികമായി തകർന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. റെയിൽവേ പൊലീസ് കേസെടുത്തു. ഉന്നത റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.