ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അടിയന്തര ചർച്ച നടത്തണമെന്നും അമിത് ഷാ രാജി വെക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലെമൻറിെൻറ ഇരു സഭകളും പ്രക്ഷുബ്ദമായി. ഇതോടെ ഇരു സഭകളും താത്ക്കാലികമായി നിർത്തിവെച്ചു. രാജ്യസഭ ഉച്ചക്ക് രണ്ടു മണി വരെയും ലോക്സഭ 12 മണി വരെയുമാണ് നിർത്തിവെച്ചത്.
തുടർച്ചയായി രണ്ടാം ദിവസമാണ് ഡൽഹി കലാപത്തിെൻറ പേരിൽ പാർലമെൻറ് ബഹളത്തിൽ മുങ്ങുന്നത്. സഭക്കുള്ളിൽ പ്ലക്കാർഡുകൾ കൊണ്ടു വരുന്നതിന് ലോക്സഭ സ്പീക്കർ ഒാം ബിർള വിലക്കേർപ്പെടുത്തി. സ്പീക്കറുടെ ഇൗ നടപടിക്കെതിരെയും പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു.
രണ്ടാം പാദ ബജറ്റ് സമ്മേളനത്തിെൻറ രണ്ടാം ദിവസമായ ഇന്ന് സഭ ചേർന്നപ്പോൾ തന്നെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ സഭ നിർത്തിവെച്ച് ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
അതേസമയം, ഡൽഹി കലാപം സ്പീക്കർ തീരുമാനിക്കുന്ന സമയത്ത് ചർച്ച ചെയ്യാൻതയാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അടിയന്തരമായി വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിെൻറ ആവശ്യം.
തിങ്കളാഴ്ച ലോക്സഭയിലെ ബഹളം കോൺഗ്രസ്-ബി.ജ.പി എംപിമാർ തമ്മിലുള്ള കൈയാങ്കളിയിലെത്തിയിരുന്നു. തന്നെ ശാരീരികമായി ആക്രമിച്ചു എന്നു ചൂണ്ടിക്കാട്ടി ആലത്തൂർ എം.പി രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.