ന്യൂഡൽഹി: പാർലമെൻറ് സമ്മേളനത്തിനിടെ ലോക്സഭയുടെ സന്ദർശ ഗാലറിയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചയാളെ സുരഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശിയെന്ന് സംശയിക്കുന്ന രാകേഷ് സിങ് ഭാഗൽ എന്ന യുവാവാണ് ഗാലറിയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ചത്.
നോട്ടു മാറ്റം സർക്കാറിെൻറ ജനദ്രോഹ നയമാണെന്ന് മുദ്രാവാക്യം വിളിച്ച രാകേഷ് സിങ് താഴേക്ക് കുതിക്കാൻ ശ്രമിക്കുകയായിരുന്നു. തക്കസമയത്ത് ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ബലംപ്രയോഗിച്ച് തടഞ്ഞു.ശേഷം കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.
ഉത്തർപ്രദേശിലെ ബുലന്ദർശഹർ ബി.ജെ.പി എം.പി ഭോലാ സിങ്ങിെൻറ ശിപാർശ പ്രകാരമുള്ള പാസാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്.
പ്രതിപക്ഷത്തിെൻറ ബഹളം മൂലം നിറത്തിവെച്ച സഭ വീണ്ടും ചേർന്നപ്പോഴാണ് സംഭവമുണ്ടായത്.
വിശദമായ അന്വേഷണത്തിന് ശേഷം ഇയാളെ താക്കീത് ചെയ്ത് പറഞ്ഞുവിടുമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.