ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയാക്രമണങ്ങളിൽ അടിയന്തര ചർച്ചയും കേന്ദ്രമന്ത്രി അമിത് ഷായുടെ രാജിയും ആവശ്യെപ്പട്ട് പ്രതിപക്ഷം തുടർച്ചയായ രണ്ടാം ദിവസവും പാർലെമൻറിെൻറ ഇരുസഭകളും സ്തംഭിപ്പിച്ചു. ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി നടന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ വനിത എം.പിമാർ രമ്യ ഹരിദാസിനെ കൈയേറ്റം ചെയ്തു. അതേസമയം, ഹോളി കഴിഞ്ഞ ശേഷമേ വർഗീയാക്രമണം ചർച്ചചെയ്യൂ എന്ന് ലോക്സഭ സ്പീക്കർ ഒാം ബിർള വ്യക്തമാക്കി.
ലോക്സഭയിൽ കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവരുടെ പ്രതിഷേധത്തിൽ മൂന്നു തവണ സഭ നിർത്തി. കലാപത്തെക്കുറിച്ച് ഉടന്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ എം.പിമാർ നടുത്തളത്തിൽ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വനിത എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്.
ഹോളിക്കുശേഷം 11ന് ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. തുടര്‍ന്ന് സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി എംപിമാര്‍ പ്രതിപക്ഷാംഗങ്ങളെ തടഞ്ഞു. പ്രതിഷേധിച്ച രമ്യ ഹരിദാസ് എം.പിയെ ബി.ജെ.പി എംപിമാര്‍ തടയുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. ഇതിനിടെ, ധനമന്ത്രി അവതരിപ്പിച്ച ബാങ്കിങ് റഗുലേഷന് ബില്‍ സ്പീക്കർക്ക് നേരെ പ്രതിപക്ഷാംഗങ്ങള്‍ കീറിയെറിഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തി.
വൈകാരിക വിഷയമായതിനാൽ കലാപത്തെക്കുറിച്ച് ചർച്ചചെയ്യുന്നത് സംഘർഷമുണ്ടാക്കുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രതിപക്ഷ ബഹളത്തിൽ നിരവധി തവണ നിർത്തിവെച്ച രാജ്യസഭ നടപടികളിലേക്ക് കടക്കാനാകാതെ ബുധനാഴ്ചേത്തക്ക് പിരിഞ്ഞു. രാജ്യസഭയിൽ മന്ത്രി അനുരാഗ് ഠാകുർ മന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകൾ സഭയിൽ വെക്കാൻ എഴുന്നേറ്റപ്പോൾ ‘‘ഗോലി മാറോ മന്ത്രി’’ എന്ന് വിളിച്ചു പ്രതിപക്ഷം ബഹളം വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.