ദിബ്രുഗഢ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമിൽ ചൈനീസ് അതിർത്തിക്കടുത്ത് ഇൗമാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് 9.15 കി.മീ. നീളമുള്ള ധോല-സാദിയ പാലം വരുന്നത്. പാലത്തിെൻറ ഉദ്ഘാടനത്തോടുകൂടി എൻ.ഡി.എ സർക്കാറിെൻറ മൂന്നു വർഷം തികയുന്നതിെൻറ ആഘോഷങ്ങൾക്കു തുടക്കം കുറിക്കും.
അതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പാലമെന്നാണ് കരുതപ്പെടുന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചലിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയും. ഇതുകൂടാതെ അരുണാചലിലെയും അസമിലെയും ജനങ്ങൾക്ക് വ്യോമ, റെയിൽ സംവിധാനങ്ങളിലേക്ക് എളുപ്പത്തിലെത്താൻ വഴിയൊരുക്കുകയും ചെയ്യുന്നു.
മുംബൈയിലെ ബാന്ദ്ര-വർളി കടൽപ്പാലത്തെക്കാൾ 3.55 കിലോമീറ്റർ നീളം കൂടിയതാണ് പുതിയ പാലം. 2011ലാണ് പാലത്തിെൻറ പണിയാരംഭിച്ചത്. അസം തലസ്ഥാനമായ ദിസ്പുരിൽനിന്ന് 540 കി.മീ. അകലെയും അരുണാചൽപ്രദേശ് തലസ്ഥാനമായ ഇട്ടനഗറിൽനിന്ന് 300 കി.മീ. അകലെയുമാണ് പാലം സ്ഥിതിചെയ്യുന്നത്. ചൈനീസ് അതിർത്തിയിലേക്കുള്ള വ്യോമദൂരം 100 കിലോമീറ്ററിലും താഴെയാണ്. പാലം തുറന്നുകൊടുക്കുന്നതോടെ അസമും അരുണാചൽപ്രദേശും തമ്മിലുള്ള ദൂരം നാലു മണിക്കൂർ കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.