ബംഗളൂരു: കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വൃക്ക ദാനം ചെയ്ത് പണം സ്വരൂപിക്കാൻ ശ്രമിച്ച യുവതി തട്ടിപ്പിനിരയായി. യുവതിയുടെ 3.1 ലക്ഷം രൂപയാണ് വൃക്ക തട്ടിപ്പിനിരയായി നഷ്ടമായത്. കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബാങ്കിലെ ജോലി നഷ്ടമായ മൂഡലപാളയ സ്വദേശിനിയായ 25 കാരിയുടെ പണമാണ് നഷ്ടമായത്.
ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് യുവതി വൃക്ക നൽകാൻ തീരുമാനിച്ചത്. വൃക്ക ദാനം ചെയ്താൽ കോടി രൂപ ലഭിക്കുെമന്നായിരുന്നു പരസ്യം. മറ്റുവഴികളില്ലാതെയാണ് വൃക്ക നൽകാൻ യുവതി തീരുമാനിച്ചത്. മാതാപിതാക്കൾ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നതിനാൽ ഒരു വൃക്ക നൽകിയാൽ ലഭിക്കുന്ന പണം ഉപയോഗിച്ച് കടം വീട്ടാമെന്നായിരുന്നു കരുതിയിരുന്നത്.
ഒരു വൃക്ക നൽകിയാൽ അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും യുവതി ഒാൺലൈൻ വിഡിയോകൾ കണ്ട് തിരിച്ചറിയുകയും ദാനം ചെയ്യാൻ തയാറാകുകയുമായിരുന്നു. തുടര്‍ന്ന് വൃക്കദാനം ചെയ്യാന്‍ സമ്മതമാണെന്ന് അറിയിച്ച് പരസ്യത്തില്‍ തന്നിരുന്ന ഫോണ്‍നമ്പറിലേക്ക് സന്ദേശം അയച്ചു.
ഹദ ഫങ് എന്ന് പരിചയപ്പെടുത്തിയ ആളാണ് മറുപടി നൽകിയത്. വൃക്കദാനം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും ഫീസിനും വേണ്ടി പണം ആവശ്യപ്പെട്ട് ഹദ ഫങ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ യുവതിക്ക് അയച്ചുകൊടുത്തു. കൈയിൽ പണമില്ലാത്തതിനാൽ ആഭരണങ്ങൾ പണയം വെച്ച് കിട്ടിയ 3.1 ലക്ഷം രൂപ യുവതി അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
തുടർന്ന് അതേ നമ്പറിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഒാഫായിരുന്നു. തുടർന്നാണ് താൻ കബിളിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.