ഭൂമിതാഴ്ച പ്രദേശങ്ങൾ; റിപ്പോർട്ട് തേടി ഹിമാചൽ മുഖ്യമന്ത്രി

ഷിംല: ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ ഭൂമിതാഴ്ചയുടെയും മറ്റ് ഭൗമ പ്രതിഭാസങ്ങളുടെയും പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിൽ മേഖലകളും ഇടിഞ്ഞുതാഴുന്ന പ്രദേശങ്ങളും സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കാൻ ദുരന്തനിവാരണ അതോറിറ്റിയോട് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു ആവശ്യപ്പെട്ടു.

ചമ്പ, കാൻഗ്ര, കുളു, കിന്നൗർ ജില്ലകളിൽ ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും ഉന്നതതല ദുരന്തനിവാരണ യോഗത്തിൽ അധ്യക്ഷത വഹിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകാനും ദുരന്ത നിവാരണ സംവിധാനം മെച്ചപ്പെടുത്താനും ആവശ്യമായ സംവിധാനം വികസിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

സംസ്ഥാനത്തെ റോഡപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്താനും മുഖ്യമന്ത്രി നിർദേശം നൽകി. സംസ്ഥാനത്തെ മഞ്ഞുപാളികളുടെ മാപ്പിങ് നടത്താനും ഭൂകമ്പസാധ്യത പ്രദേശങ്ങൾ രേഖപ്പെടുത്താനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Low-lying areas; Himachal Chief Minister seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.