ന്യൂഡൽഹി: തങ്ങൾ വിധിപറഞ്ഞ നിമിഷം മുതൽ സി.ബി.െഎയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കരുതെന്ന സുപ്രീംകോടതി വിധി ധിക്കരിച്ച് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള നാഗേശ്വർ റാവു. ഏജൻസിയിലെ എല്ലാ വിവാദങ്ങൾക്കും അടിസ്ഥാനമായ മുഇൗൻ ഖുൈറശി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാണ് നാഗേശ്വർ റാവു സുപ്രീംകോടതി വിധി ലംഘിച്ചത്.
മോദി സർക്കാറിെൻറ വിശ്വസ്തനായിരുന്ന മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന മൂന്നു കോടി കൈക്കൂലി വാങ്ങിയ കേസിെൻറ ചുമതല നാഗേശ്വർ റാവു സി.ബി.െഎയുടെ അഴിമതിവിരുദ്ധ വിഭാഗം മൂന്നാം യൂനിറ്റിെൻറ എസ്.പി സതീഷ് ദാഗറിനെ ഏൽപിച്ചു.
കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഞായറാഴ്ച നാഗേശ്വർ റാവു സതീഷിന് അയച്ചുകൊടുത്തു. സി.ബി.െഎയിലെ പാതിരാ അട്ടിമറിയിലാണ് അസ്താനക്കെതിരായ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന പി.കെ. ബസ്സിയെ പോർട് ബ്ലയറിലേക്ക് സ്ഥലംമാറ്റി പകരം സതീഷിന് ചുമതല നൽകിയത്. അസ്താനക്കെതിരായ കേസ് അന്വേഷണത്തിെൻറ ചുമതലയാണുണ്ടായിരുന്നതെങ്കിലും സുപ്രീംകോടതി വിധിക്കുശേഷമാണ് കൈക്കൂലിക്കേസിന് അടിസ്ഥാനമായ മുഇൗൻ ഖുറൈശി കേസ് തന്നെ കൈമാറിയത്.
അസ്താനെയ കേസിൽ കുടുക്കിയ െമാഴി നൽകിയ െഹെദരാബാദ് വ്യവസായി സതീഷ് സനയെ റാവു ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കംചെയ്ത ഡയറക്ടർ ലോക് വർമ സമർപ്പിച്ച ഹരജിയിൽ നാഗേശ്വർ റാവു നയപരമായതോ പ്രധാനപ്പെട്ടതോ ആയ ഒരു തീരുമാനവും എടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. വിധി പുറപ്പെടുവിക്കുന്നതുവരെ റാവു കൈക്കൊണ്ട മുഴുവൻ തീരുമാനങ്ങളും മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.