മധ്യപ്രദേശില്‍ ഒരു വര്‍ഷത്തിനിടെ ചത്തത് 13 കടുവകള്‍

ഭോപാല്‍: ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ ശവപ്പറമ്പാവുകയാണ് മധ്യപ്രദേശിലെ രണ്ട് പ്രമുഖ കടുവസംരക്ഷണ പാര്‍ക്കുകള്‍. പെഞ്ച്, ബന്ധാവ്ഗഢ് ദേശീയ പാര്‍ക്കുകളില്‍ ഒരു വര്‍ഷത്തിനിടെ ചത്തൊടുങ്ങിയത് 13 കടുവകളാണ്. വൈദ്യുതാഘാതമേറ്റും വിഷം തീണ്ടിയും രോഗം ബാധിച്ചുമാണ് കടുവകള്‍ക്ക് ജീവന്‍ നഷ്ടമായത്. പെഞ്ച് ദേശീയ പാര്‍ക്കില്‍ ഒമ്പതും ബന്ധാവ്ഗഢില്‍ നാലും കടുവകളാണ് ചത്തതെന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ വനംവകുപ്പ് വ്യക്തമാക്കുന്നു.

റുഡ്യാര്‍ഡ് കിപ്ളിങ്ങിന്‍െറ പ്രശസ്തമായ ‘ജംഗ്ള്‍ബുക്കി’ലെ മുഖ്യകഥാപാത്രമായ മൗഗ്ളിയുടെ ജന്മനാടായി കരുതുന്ന സ്ഥലമാണ് പെഞ്ച്. വന്യജീവി സംരക്ഷണ പ്രവര്‍ത്തകനായ അജയ് ദുബെയാണ് വിവരങ്ങള്‍ തേടിയത്. മധ്യപ്രദേശ് ഹൈകോടതിയില്‍ ഇതുസംബന്ധിച്ച് പൊതുതാല്‍പര്യ ഹരജിയും നല്‍കിയിരുന്നു.  ആറ് കടുവസംരക്ഷണ കേന്ദ്രങ്ങളിലായി 257 കടുവകളാണ് സംസ്ഥാനത്തുള്ളത്. 

Tags:    
News Summary - Madhya Pradesh: 13 tigers die due to poisoning, electrocution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.