ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ തടാകത്തിൽ ബോട്ട് മറിഞ്ഞ് 11 മരണം. നാലു പേരെ കാണാതായി. പുലർച്ചെ 4.30ന് ഭോപ്പാൽ നഗര ത്തിെല ഖട്ട്ലപുര ക്ഷേത്ര ഗാട്ടിലാണ് അപകടമുണ്ടായത്. ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം.
അമിത തോതിൽ ആളുകൾ കയറിയതാണ് ബോട്ട് മറിയാൻ ഇടയാക്കിയത്. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച യമുന നദിയിൽ സ്‌നാനം ചെയ്യുന്നതിനിടെ രണ്ട് സ്ത്രീകൾ അടക്കം നാലു പേർ മുങ്ങി മരിച്ചിരുന്നു. അലിപുരിന്‍റെ ആസ്ഥാനമായ ഭക്താപുരിലായിരുന്നു സംഭവം. 20 അംഗ സംഘത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.