കൈവിലങ്ങിട്ട പ്രതിയെയും കൊണ്ട് ഗംഗയിൽ മുങ്ങി പൊലീസുകാർ; നടപടി

ഭോപ്പാൽ: കൈവിലങ്ങുകൾ ധരിച്ച പ്രതിയുമായി ഗംഗാനദിയിൽ മുങ്ങി പൊലീസുകാർ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മധ്യപ്രദേശിലെ ബുർഹാൻപൂർ ലാൽഭാഗ് സ്റ്റേഷനിലെ പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രതിയെ പിടികൂടാൻ ഉത്തർപ്രദേശിലെത്തിയ സംഘമാണ് മടങ്ങുന്നതിനിടെ പ്രതിയുമായി ഗംഗാനദിയിൽ മുങ്ങിയത്.

ഫെബ്രുവരി 16 നാണ് പ്രതാപ്ഗഡിൽ നിന്ന് പ്രതിയെ പിടികൂടാൻ സംഘം യു.പിയിലേക്ക് യാത്ര തിരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുന്നതിനിടെ ഇവർ പുണ്യനദിയായി കരുതുന്ന ഗംഗയിൽ മുങ്ങുകയായിരുന്നുവെന്ന് ബുർഹൻപൂർ എസ്.ഐ രാഹുൽ കുമാർ ലോധ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

സംഘത്തിന് നേതൃത്വം നൽകിയ ലാൽബാഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കേശവ് പാട്ടീലിന് നോട്ടീസ് നൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.  

Tags:    
News Summary - Madhya Pradesh Cops Takea dip In Ganga With Handcuffed Accused After Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.