അശോക്നഗർ: മൊബൈലിന് സിഗ്നൽ ലഭിക്കാത്തത് കാരണം ഊഞ്ഞാലിൽ കയറി മന്ത്രി. മധ്യപ്രദേശ് ആരോഗ്യ മന്ത്രി ബ്രജേന്ദ്ര സിങ് യാദവാണ് മൊബൈൽ സിഗ്നലിനായി പുതിയ വഴി തേടിയത്. മന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. അശോക് നഗറിലെ ആംകോ ഗ്രാമത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനാണ് മന്ത്രി എത്തിയത്.
എന്നാൽ പ്രശ്ന പരിഹാരത്തിനായി ഫോൺ വിളിച്ചുതുടങ്ങിയപ്പോഴാണ് പ്രദേശത്ത് മൊബൈൽ സിഗ്നൽ ഇല്ലെന്ന് മന്ത്രി അറിയുന്നത്. തുടർന്ന് മന്ത്രി ഭാഗവത കഥാ പാരായണ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സജ്ജീകരിച്ചിരുന്ന കറങ്ങുന്ന ഊഞ്ഞാലിലേക്ക് കയറുകയായിരുന്നു. 50 അടി ഉയരമുള്ള ഉൗഞ്ഞാലിൽ ഇരുന്ന് മന്ത്രി തന്‍റെ ഫോൺവിളികൾ പൂത്തിയാക്കുകയും ഇടക്ക് താഴെവന്ന് ആളുകളുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തു.
'പ്രശ്നങ്ങളുമായി പ്രദേശവാസികൾ തന്നെ സമീപിച്ചെങ്കിലും മൊബൈൽ സിഗ്നൽ മോശമായതിനാൽ അവരെ സഹായിക്കാൻ കഴിഞ്ഞില്ലെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതുകൊണ്ടാണ് ഊഞ്ഞാലിന് മുകളിൽ കയറാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനാണ് താൻ ഇവിടെ എത്തിയതെന്നും മന്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.