മതപരിവർത്തന പുസ്​തകമെന്ന്​ സംഘ്​പരിവാർ; എട്ടുപേർ കസ്​റ്റഡിയിൽ

ദാ​തി​യ (മ​ധ്യ​പ്ര​ദേ​ശ്)​:  മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന പുസ്​തകം വിതരണം ചെയ്​തുവെന്ന ബ​ജ്​​റം​ഗ്​​​ദ​ൾ, വി​ശ്വ​ഹി​ന്ദു​പ​രി​ഷ​ത്ത്​​ (വി.​എ​ച്ച്.​പി) പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യി​ൽ എ​ട്ടു​​പേ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​​യി​ലെ​ടു​ത്തു. അ​ഞ്ച്​ സ്​​ത്രീ​ക​ൾ അ​ട​ക്കം പ​ത്തം​ഗ​സം​ഘ​മാ​ണ്​ പു​സ്​​ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തി​രു​ന്ന​ത്.

അ​ടു​ത്തു​ള്ള ഹോ​ളി ക്രോ​സ്​ സ്​​കൂ​ളി​ൽ നി​ന്നാ​ണ്​ ഇ​വ​രെ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ കൊ​ണ്ടു​​വ​ന്ന​തെ​ന്ന്​ ദാ​തി​യ​യി​ലെ കോ​ട്ട്​​വാ​ലി പൊ​ലീ​സ്​ പ​റ​ഞ്ഞു.

വി​വി​ധ സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ൽ വെ​റു​പ്പും വി​ദ്വേ​ഷ​വു​മു​ണ്ടാ​ക്കി​യെ​ന്ന വ​കു​പ്പു​ക​ളാ​ണ്​ ഇ​വ​​ർ​െ​ക്ക​തി​രെ ചു​മ​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. 

Tags:    
News Summary - Madhya Pradesh police lodged case against eight persons for distributing books on conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.