ഭോപാൽ: മധ്യപ്രദേശ് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കർ ഇ ന്ന് തീരുമാനെമടുക്കും. ഭരണകക്ഷിയായ കോൺഗ്രസിൽനിന്ന് 22 എം.എൽ.എമാർ രാജിവെച്ചതി നെതുടർന്ന് പ്രതിസന്ധിയിലായ മുഖ്യമന്ത്രി കമൽനാഥിനോട് വിശ്വാസവോട്ട് തേടണമ െന്ന് ഗവർണർ ലാൽജി ടണ്ഡൻ ശനിയാഴ്ച കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവ്രാജ് സിങ് ചൗഹാൻ ഗവർണർ ലാൽജി ടണ്ഡനെ കണ്ടതിനെ തുടർന്നാണ് ഗവർണർ ഇൗ നിർദേശമ നൽകിയത്. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞയുടൻ ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തിലൂടെ വിശ്വാസവോട്ട് തേടണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്. സഭയിലെ ഇലക്ട്രോണിക് വോട്ടിങ് കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ കൈപൊക്കിയുള്ള വോട്ടിങ് രീതി സ്വീകരിക്കണമെന്ന് ഗവർണറെ സന്ദർശിച്ച് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ പറഞ്ഞു. അതേസമയം, ഗവർണറുടെ നിർദേശത്തെക്കുറിച്ച് പ്രതികരിക്കാൻ സ്പീക്കർ എൻ.പി. പ്രജാപതി വിസമ്മതിച്ചു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന എം.എൽ.എമാർ മുഴുവൻ രാജിക്കത്ത് നൽകിയെങ്കിലും ആറുപേരുടെ രാജി മാത്രമാണ് സ്പീക്കർ ഇതുവരെ അംഗീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ടുവെങ്കിലും ചില വിമത എം.എൽ.എമാരുടെ സഹായത്തോടെ ഭരണം നിലനിർത്താനാവുമോയെന്ന ശ്രമത്തിലാണ് കോൺഗ്രസ് സർക്കാർ. ഇതിന് അൽപം സമയം ആവശ്യമാണെന്നതിനാൽ സ്പീക്കറുടെ തീരുമാനം നിർണായകമായിരിക്കുകയാണ്.
തിങ്കളാഴ്ച എല്ലാവരും സഭയിലുണ്ടാകണമെന്ന് പാർട്ടി എം.എൽ.എമാർക്ക് കോൺഗ്രസ് വിപ് നൽകിയിട്ടുണ്ട്. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ റിസോർട്ടിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് എം.എൽ.എമാർ ഭോപാലിൽ തിരിച്ചെത്തിയിട്ടുണ്ട്. വീട്ടിലേക്ക് തിരിക്കാതെ വിശ്വാസ വോട്ടെടുപ്പ് കഴിയുംവരെ എല്ലാവരും ഭോപാലിൽ തുടരും. ഹരിയാനയിലെ ഹോട്ടലിൽ കഴിയുന്ന ബി.ജെ.പി എം.എൽ.എമാരെ തിരിച്ചെത്തിച്ചിട്ടില്ല. രാജി നൽകിയ കോൺഗ്രസ് എം.എൽ.എമാർ ബംഗളൂരുവിൽ റിസോർട്ടിലാണുള്ളത്. ബംഗളൂരുവിൽ തങ്ങളുടെ എം.എൽ.എമാരെ ബി.ജെ.പി തടവിലാക്കിയെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 230 അംഗ സഭയിൽ രാജിവെച്ച ആറ് അംഗങ്ങളെ മാറ്റിനിർത്തിയാൽ കോൺഗ്രസിന് 108 അംഗങ്ങളാണുള്ളത്. നാലു സ്വതന്ത്രരുൾപ്പെടെ ഏഴു പേർ പുറത്തുനിന്നും പിന്തുണ നൽകുന്നു. അവശേഷിച്ച 16 വിമത എം.എൽ.എമാരുടെകൂടി രാജി സ്പീക്കർ സ്വീകരിച്ചാൽ സഭയിൽ കേവല ഭൂരിപക്ഷത്തിനുള്ള അംഗസംഖ്യ 104 ആകും. 92 അംഗങ്ങൾ മാത്രമായി ചുരുങ്ങുന്ന കോൺഗ്രസ് പരാജയപ്പെടുന്നിടത്ത് 107 അംഗങ്ങളുമായി ബി.ജെ.പിക്ക് അനായാസം മന്ത്രിസഭയുണ്ടാക്കാം. നിയമസഭാ സമ്മേളനം തുടങ്ങുന്നത് പരിഗണിച്ച് തലസ്ഥാന നഗരമായ ഭോപാലിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ബംഗളൂരു നഗരത്തിന് പുറത്തുള്ള ദേവനഹള്ളിയിലെ റിസോർട്ടിൽ കഴിയുന്ന വിമത എം.എൽ.എമാരെ നഗരത്തിലുള്ള ഹോട്ടലിലേക്ക് മാറ്റി. മധ്യപ്രദേശിലെ കമൽനാഥ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിക്കൊപ്പം ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ക്യാമ്പിലുള്ള ആറു മന്ത്രിമാരടക്കം 21 എം.എൽ.എമാരെയാണ് ദേവനഹള്ളിയിലെ പ്രസ്റ്റീജ് ഗോൾഫ്ഷിർ ക്ലബിൽനിന്ന് ബംഗളൂരു നഗരത്തിലെ യെലഹങ്ക റമദാ ഹോട്ടലിലേക്ക് ഞായറാഴ്ച മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.