ഭോപാൽ: പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം-2019 അതേ രൂപത്തിൽ നടപ്പാക്കാനാവില്ലെന്ന് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ നിയമം നടപ്പാക്കാനാവില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് പഞ്ചാബും നിലപാട് വ്യക്തമാക്കിയത്. പുതിയ നിയമം അവലോകനം ചെയ്തതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് സർക്കാർ കൂട്ടിച്ചേർത്തു.
സമിതിയെ വെച്ച് ഭേദഗതി സംബന്ധിച്ച് പഠനം നടത്തിയ ശേഷമേ നിയമം നടപ്പാക്കൂവെന്ന് മധ്യപ്രദേശ് നിയമ മന്ത്രി പി.സി. ശർമ, ഗതാഗത മന്ത്രി ഗോവിന്ദ് സിങ് രജ്പുത് എന്നിവർ അറിയിച്ചിരുന്നു. ‘‘മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പിഴചുമത്തുന്നതിന് ഞങ്ങൾ എതിരല്ല. വിദ്യാർഥികൾ, സ്ത്രീകൾ തുടങ്ങിയവരെ ഈ നിയമം എങ്ങനെ ബാധിക്കുമെന്നതിലാണ് ആശങ്ക’’ -രജ്പുത് പറഞ്ഞു.
പിഴത്തുകയിൽ കുത്തനെയുള്ള വർധന ഉൾപ്പെടെ ധാരാളം ന്യൂനതകൾ നിയമത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നതിൽ അപ്രായോഗികതകൾ ഏറെയാണെന്ന് രാജസ്ഥാൻ ഗതാഗതമന്ത്രി പ്രതാപ് സിങ് ഖജാരിയ അഭിപ്രായപ്പെട്ടു.
‘‘അപകടങ്ങൾ കുറക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാർ പരമാവധി പിന്തുണ നൽകും. എന്നാൽ, പിഴത്തുക കുത്തനെ കൂട്ടിയതിനോട് യോജിപ്പില്ല. പിഴ കൂട്ടിയാൽ അപകടം കുറയും എന്ന് ഒരു ഉറപ്പുമില്ല. പിഴ സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ തിങ്കളാഴ്ച പ്രത്യേക യോഗവും ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.