കാർഗോൻ: പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് ബലാത്സംഗത്തിനിരയായ 16കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ കാർഗോൻ ജില്ലയിലാണ് ദാരുണ സംഭവം. പെൺകുട്ടിയുടെ മരണത്തിനുശേഷമാണ് പൊലീസ് പ്രതിയായ സുഖ്റാം ബുന്ദേല(28)യെ അറസ്റ്റ് ചെയ്തത്.
മഹേശ്വർ എന്ന സ്ഥലത്തുനിന്നും തെൻറ വീട്ടിലേക്ക് മടങ്ങുംവഴി സുഖ്റാം പെൺകുട്ടിയെ വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടി വീട്ടിൽവെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെ മരണം സംഭവിക്കുകയുമായിരുന്നു.
മകളും താനും പരാതിയുമായി മൂന്നു തവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയതായും എന്നാൽ, കേസ് രജിസ്റ്റർ ചെയ്തില്ലെന്നും മാധ്യമപ്രവർത്തകരോട് ഇരയുടെ പിതാവ് പറഞ്ഞു. ഇതിനായി രണ്ട് പൊലീസ് സ്റ്റേഷനുകളെയാണ് ഇവർ സമീപിച്ചത്. പരാതിയിൽ കേസ് എടുക്കുന്നതിനു പകരം മകളെ ചോദ്യം ചെയ്യാനാണ് ഇവർ മുതിർന്നതെന്നും പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.