ഉെജ്ജയിൻ: മധ്യപ്രദേശിലെ ഉെജ്ജയിനിൽ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ച സ്ത്രീ ചികിത്സകിട്ടാതെ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൻെറ താക്കോൽ കാണാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ 55കാരിക്ക് ചികിത്സ ലഭിക്ക ാൻ വൈകുകയായിരുന്നു. തുടർന്ന് ഏറെ നേരം ആംബുലൻസിൽ കിടത്തിയ ഇവരെ പൂട്ട് പൊളിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിച്ചെ ങ്കിലും ചികിത്സ നൽകുന്നതിന് മുമ്പ് മരിച്ചു.
ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാത്രി ഇവരെ ഉെജ്ജയിൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരോഗ്യനില വഷളായപ്പോൾ, കോവിഡ് പരിശോധനക്ക് സാമ്പിളുകൾ എടുത്ത ശേഷം ഡോക്ടർമാർ അവരെ മാധവ് നഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വെൻറിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞ് മാധവ് നഗർ ആശുപത്രി അധികൃതർ ഇവരെ പ്രവേശിപ്പിച്ചില്ല.
തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആർ.ഡി ഗാർഡി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. രോഗിയെ കയറ്റിയ ആംബുലൻസ് ആശുപത്രിയിലെത്തിയപ്പോൾ തീവ്രപരിചരണ വിഭാഗം പൂട്ടിയിട്ടിരിക്കുകയാണെന്നും ബന്ധപ്പെട്ട ജീവനക്കാർ ആശുപത്രിയിൽ ഇല്ലെന്നും അറിയിച്ചു. താക്കോൽ കണ്ടെത്താൻ ഏറെനേരം ശ്രമം നടത്തിയ ശേഷമാണ് ഐ.സി.യുവിെൻറ പൂട്ടുപൊളിച്ച് സ്ത്രീയെ ആംബുലൻസിൽ നിന്നും മാറ്റിയത്. െഎ.സി.യുവിലേക്ക് മാറ്റുേമ്പാഴേക്കും ഇവരുടെ നില ഗുരുതമായിരുന്നു. ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉെജ്ജയിൻ ചീഫ് മെഡിക്കൽ ഓഫീസർ അനസൂയ ഗൗലി അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് പ്രവേശനം നിഷേധിച്ച മാധവ് നഗർ ആശുപത്രി ഇൻ ചാർജ് ഡോ മഹേഷ് മാർമതിനെയും ചികിത്സ നൽകുന്നതിൽ കാലതാമസം വരുത്തിയ ആർ.ഡി ഗാർഡി മെഡിക്കൽ കോളേജ് സിവിൽ സർജൻ ഡോ. ആർ.പി പർമാറിനെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മരിച്ച സ്ത്രീയുടെ കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.