ചെന്നൈ: 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈകോടതി തള്ളി. ധനകാര്യ സംവിധാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടാനാകില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.
കള്ളപ്പണം ഇല്ലായ്മ ചെയ്ത് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും തീവ്രവാദത്തില്‍നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കുകയുമെന്ന സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം എന്ന അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറലിന്‍െറ വാദം കോടതി അംഗീകരിച്ചു.
സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും ഡിസംബര്‍ 31 വരെ നോട്ടുകള്‍ സാധുവായി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് തമിഴ്നാട് ജനറല്‍ സെക്രട്ടറി എം. സീനി അഹമ്മദ് ഹരജി സമര്‍പ്പിച്ചത്. അപ്രതീക്ഷിതമായി നോട്ടുകള്‍ റദ്ദാക്കിയത് സാധാരണ ജനങ്ങള്‍ക്ക് ദുരിതമായെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.