ചെന്നൈ: ജനകീയ പ്രക്ഷോഭത്തിനിടെ 13 പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാൻറ്(ചെമ്പ് ശുദ്ധീകരണശാല) തുറക്കണമെന്ന ഉടമകളായ വേദാന്ത ഗ്രൂപ്പിെൻറ ഹരജി മദ്രാസ് ൈഹകോടതി തള്ളി.
ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കുമാണ് പ്രാമുഖ്യം നൽകേണ്ടതെന്നും കമ്പനി തുറന്നു പ്രവർത്തിക്കുന്നത് സമീപപ്രദേശവാസികളുടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന വാദം ഗൗരവതരമാണെന്നും ജസ്റ്റിസുമാരായ ടി.എസ്. ശിവജ്ഞാനം, വി. ഭവാനി സുബ്ബരായൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിെൻറ വിധിയിൽ ചൂണ്ടിക്കാട്ടി.
2018 േമയ് 22ന് പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങളുന്നയിച്ച് നടന്ന ജനകീയ കലക്ടറേറ്റ് മാർച്ച് െപാലീസ് വെടിവെപ്പിൽ കലാശിച്ചിരുന്നു. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്കേറ്റു. സംഭവം ഒച്ചപ്പാടായതോടെ മേയ് 24ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി അടച്ചുപൂട്ടി മുദ്രവെച്ചു. തുടർന്ന് ലൈസൻസ് റദ്ദാക്കിയ തമിഴ്നാട് സർക്കാർ വൈദ്യുതി കണക്ഷനും വിഛേദിച്ചു. രണ്ടു വർഷമായി കമ്പനി അടഞ്ഞുകിടക്കുകയാണ്.
2018 ഡിസംബറിൽ കമ്പനി അടച്ചുപൂട്ടാനുള്ള തമിഴ്നാട് സർക്കാർ ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂനൽ റദ്ദാക്കി. ഇതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാർ ഉത്തരവ് റദ്ദാക്കാൻ ട്രൈബ്യൂനലിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. കമ്പനി തുറക്കാൻ അനുമതി തേടിയ ഹരജി മദ്രാസ് ഹൈകോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.
തൂത്തുക്കുടിയിലും പരിസരപ്രദേശങ്ങളിലും ജനങ്ങൾ പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും കോടതിവിധി ആഘോഷിച്ചു. നീതിയുടെ വിജയമെന്ന് കേസിൽ കക്ഷിയായ എം.ഡി.എം.കെ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ വൈകോ പ്രതികരിച്ചു. കേസിൽ കമ്പനി തുറക്കുന്നതിനെതിരെ ശക്തമായ വാദമുഖങ്ങൾ അവതരിപ്പിച്ച വൈകോ ഉൾപ്പെടെ ചില അഭിഭാഷകരെ കോടതി ശ്ലാഘിച്ചു.
കമ്പനി സ്ഥിരമായി അടച്ചുപൂട്ടുന്നതിന് തമിഴ്നാട് സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. പരിസ്ഥിതി മലിനീകരണത്തിനെതിരായ താക്കീതാണിതെന്ന് തൂത്തുക്കുടി എം.പി കനിമൊഴി പറഞ്ഞു. സർക്കാറിെൻറ നിലപാടിനുള്ള അംഗീകാരമാണെന്ന് ഉപമുഖ്യമന്ത്രി ഒ.പന്നീർശെൽവം അഭിപ്രായപ്പെട്ടു.
ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായ മദ്രാസ് ഹൈകോടതി വിധി ഞെട്ടലുളവാക്കുന്നതെന്ന് കമ്പനി സി.ഇ.ഒ പങ്കജ്കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്പനി അടച്ചുപൂട്ടുന്നതിലൂടെ അരലക്ഷം ആളുകളുടെ ജീവിതാധാരമാണ് വഴിമുട്ടിയത്.
പരോക്ഷമായി ലക്ഷത്തിലധികം പേരുടെ തൊഴിലും നഷ്ടപ്പെട്ടു. വ്യവസായശാലകൾ സ്ഥാപിക്കുന്നതിന് ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് കമ്പനികൾ അടച്ചുപൂേട്ടണ്ടി വരുന്നത്.
രാജ്യത്തിെൻറ ചെമ്പ് ആവശ്യകതയിൽ 40 ശതമാനം തൂത്തുക്കുടി സ്റ്റെർെലെറ്റിൽ ഉൽപാദിപ്പിച്ചിരുന്നു. രണ്ട് ദശലക്ഷം ഡോളറിന് തുല്യമായ ചെമ്പ് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.