മഹാരാഷ്​ട്രയിൽ ശിവസേനയും ബി.ജെ.പിയും ഒന്നിച്ച്​ ഗവർണറെ കാണില്ല

മുംബൈ: മഹാരാഷ്​ട്രയിൽ ശിവസേന-ബി.ജെ.പി സഖ്യസർക്കാർ രൂപീകരണം പ്രതിസന്ധിയിലായിരിക്കെ ഇരുപാർട്ടികളും ഒരുമിച്ച് ​ ഗവർണറെ കാണില്ല. ശിവസേന നേതാവ്​ ദിവാകർ റാത്തോ രാവിലെ 10.30നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ 11 മണിക്കും ഗവർണറുമായി കൂടിക്കാഴ്​ച നടത്തും. സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചതിനെ തുടർന്നാണ്​ കൂടിക്കാഴ്​ച നടത്തുന്നതെന്ന്​​ ഇരു പാർട്ടികളും വിശദീകരണം.

മഹാരാഷ്​ട്രയിൽ മുഖ്യമന്ത്രി പദം തന്നെ വേണമെന്നാണ്​ ശിവസേനയുടെ ആവശ്യം. എന്നാൽ, ബി.ജെ.പി ഇത്​ അംഗീകരിച്ചിട്ടില്ല. വേണമെങ്കിൽ ഉപമുഖ്യമന്ത്രി പദം നൽകാമെന്നാണ്​ ബി.ജെ.പി നിലപാട്​.

നിലവിൽ 105 എം.എൽ.എമാരുടെ പിന്തുണയാണ്​ ബി.ജെ.പിക്കുള്ളത്​. 56 പേരാണ്​ ശിവസേന പക്ഷത്തുള്ളത്​. ബി.ജെ.പി ബന്ധം ഉപേക്ഷിച്ച്​ വരികയാണെങ്കിൽ ശിവസേനയെ പിന്തുണക്കുന്നത്​ പരിശോധിക്കുമെന്ന്​ കോൺഗ്രസ്​ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Maharashtra CM feud: BJP, Shiv Sena-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.