നാസിക്: വാഗ്ദാനങ്ങൾ ലംഘിച്ച ബി.ജെ.പി സർക്കാറിനെതിരെ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ന ടത്തിവന്ന രണ്ടാം കർഷക മാർച്ച് അവസാനിപ്പിച്ചു. മഹാരാഷ്ട്ര സർക്കാർ ഉറപ്പുകൾ എഴുതി നൽകിയതിനെ തുർന്നാണ് ഇപ്പോൾ പ ിന്മാറുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ മാധ്യമങ്ങളെ അറിയിച്ചു.
ജലവിഭവ മന്ത്രി ഗിരീഷ് മഹാജനും കിസാൻ സഭ നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. ആവശ്യങ്ങൾ പരിഹരിക്കാൻ മൂന്നു മാസത്തെ സമയം ആവശ്യമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ആവശ്യങ്ങളിൽ 80 ശതമാനവും അംഗീകരിച്ച മന്ത്രി, മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിക്കാമെന്ന് ഉറപ്പു നൽകുകയും ജാഥ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി കിസാൻ സഭ അധ്യക്ഷൻ അശോക് ധാവ്ലെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി രേഖാമൂലം ഉറപ്പുതരാതെ പിൻവാങ്ങില്ലെന്ന നിലപാടിലായിരുന്നു കർഷകർ.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മുംബൈ വരെയാണ് കർഷകർ കാൽനട ജാഥ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ബുധനാഴ്ച നാസികിൽ എത്തിയ 50,000 കർഷകരാണ് വ്യാഴാഴ്ച രാവിലെ 10.15 ഒാടെ ജാഥ ആരംഭിച്ചത്. പൊലീസ് അനുമതി നിഷേധിച്ചിട്ടും വഴങ്ങാതെ ജാഥ തുടരാൻ കിസാൻ സഭ നേതാക്കൾ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വർഷവും അഖിലേന്ത്യ കിസാൻ സഭ കാർഷിക മാർച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് കർഷകരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.