മഹാരാഷ്ട്ര: കോൺഗ്രസ്-എൻ.സി.പി-ശിവസേന സംയുക്ത ചർച്ച നാളെ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ്-എൻ.സി.പി-ശിവസേന സംയുക്ത ചർച്ച നാളെ നടക്കും. ആദ്യമാ യാണ് മൂന്നു പാർട്ടികളും ഒന്നിച്ച് ചർച്ച നടത്താൻ തീരുമാനിക്കുന്നത്. അതേസമയം, കോൺഗ്രസ്-എൻ.സി.പി ചർച്ച ഇന്നും തുട രും.

സഖ്യസർക്കാർ രൂപീകരിക്കുന്നതിൽ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയോഗം അടി യന്തിരമായി ചേർന്നു. ഡൽഹിയിലുള്ള മുതിർന്ന നേതാക്കൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.

മന്ത്രിസ്ഥാനങ്ങൾ സം ബന്ധിച്ചും പൊതുമിനിമം പരിപാടിയിലെ ചില കാര്യങ്ങളിലുമാണ് ഇനി പാർട്ടികൾ തമ്മിൽ ധാരണയാകാനുള്ളത്. പൊതുമിനിമം പരിപാടിയിൽ ‘മതേതരത്വം’ എന്ന വാക്ക് ഉണ്ടാകണമെന്നാണ് കോൺഗ്രസ് നിർബന്ധം പിടിക്കുന്നത്. മതേതരത്വമല്ല ശിവസേനയുടെ നിലപാട് എന്ന കാര്യത്തിലായിരുന്നു നേരത്തെ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ സേനയുമായി സഖ്യമുണ്ടാക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചത്. മാറാത്ത പ്രാദേശികവാദം, തീവ്ര ഹിന്ദുത്വവാദം എന്നിവയിൽ മയപ്പെടുത്തിയ നിലപാടായിരിക്കും ഇനി എന്ന് ശിവസേന കോൺഗ്രസിനും എൻ.സി.പിക്കും ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നാളെയോടെ അന്തിമ തീരുമാനം -കെ.സി. വേണുഗോപാൽ
മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ നാളെയോടെ അന്തിമ തീരുമാനമുണ്ടാകുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ചകൾ തുടരുകയാണ്. സാഹചര്യങ്ങൾ വർക്കിങ് കമ്മിറ്റിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബി.ജെ.പി ഞങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ട -ശിവസേന
മഹാരാഷ്ട്രയിൽ ഡിസംബർ 1ന് മുമ്പ് സർക്കാർ രൂപീകരിക്കുമെന്നും ബി.ജെ.പി ഞങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണ്. സോണിയാ ഗാന്ധിയെ കാണാൻ തൽക്കാലം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Maharashtra Govt Formation Alliance Sena Congress NCP meet tomorrow-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.