ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വൈകാതെ സുസ്ഥിരമായ സർക്കാരുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് പൃഥിരാജ് ചവാൻ. എൻ.സി.പ ിയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിൻെറ പ്രതികരണം. ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും അന്തിമ തീ രുമാനം ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകുമെന്ന് എൻ.സി.പിയ ും അറിയിച്ചു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്‍റെ വസതിയിലാണ് ഇരു പാർട്ടികളും ചർച്ച നടത്തിയത്.
രണ്ട് മ ുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ മഹാരാഷ്ട്രയിൽ എൻ.സി.പിയുമായും കോൺഗ്രസുമായും ചേർന്ന് സഖ്യമുണ്ടാക്കുമെന്ന് സേന നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു. മൂന്ന് പാർട്ടികളും ചേർന്ന് സർക്കാറുണ്ടാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പിയും ശിവസേനയും മുഖ്യമന്ത്രിപദം പങ്കുവെക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആദ്യ തവണ ഉദ്ധവ് താക്കറെയായിരിക്കും മുഖ്യമന്ത്രിയാവുക. രണ്ടര വർഷത്തിന് ശേഷം എൻ.സി.പിയുടെ മുഖ്യമന്ത്രി വരും. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ 42 അംഗ മന്ത്രിസഭക്കാണ് സാധ്യത. ശിവസേനക്ക് 16, എന്‍.സി.പിക്ക് 14, കോണ്‍ഗ്രസിന് 12 അംഗങ്ങൾ എന്ന നിലയിലാണ് ചര്‍ച്ച. കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും ഉന്നത നേതാക്കള്‍ മന്ത്രിസഭാംഗങ്ങളാകും എന്നതിനാലാണ് ഉദ്ധവ് മുഖ്യനാകണമെന്ന് പവാര്‍ നിര്‍ബന്ധം പിടിക്കുന്നത്. മന്ത്രിസഭയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് രൂപം നല്കാന് ജയ്റാം രമേശിനെ ഹൈകമാന്‍ഡ് ചുമതലപ്പെടുത്തി.
അതേസമയം, മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസിന്, പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അനുമതി നല്‍കിയതായി വിവരം. മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളുമായി ഹൈകമാന്‍ഡ് പ്രതിനിധികളായ അഹ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തിന് സോണിയ സമ്മതം മൂളിയത്.
മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതും കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷാ ഭാഗമായതും അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തി.
സേന ഇത്രകാലവും പുലര്‍ത്തിയ വിരുദ്ധ നിലപാടുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്താൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. തുടര്‍ന്നാകും സഖ്യ പ്രഖ്യാപനമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.