ന്യൂഡൽഹി: ബോളിവുഡ് താരം കങ്കാണ റണാവത്തും മഹാരാഷ്ട്രയിലെ സഖ്യസർക്കാറും തമ്മിലുള്ള പോര് തുടരുന്നതിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ട്വീറ്റുമായി താരം. സോണിയ കൂടി ഭാഗമായ മഹാരാഷ്ട്ര സർക്കാർ തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ ഒട്ടും വ്യാകുലതയില്ലേയെന്ന് താരം ട്വിറ്ററിലൂടെ േചാദിച്ചു.
"പ്രിയപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറ് സോണിയ ജി, ഒരു സ്ത്രീയെന്ന നിലയിൽ മഹാരാഷ്ട്രയിൽ നിങ്ങളുടെ സർക്കാർ എനിക്ക് നൽകിയ ഉപചാരത്തിൽ നിങ്ങൾ വ്യാകുലപ്പെടുന്നില്ലേ? നിങ്ങളുടെ സർക്കാറിനോട് ഡോ. അംബേദ്കർ നമ്മുക്ക് നൽകിയ ഭരണഘടനയുടെ തത്വങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കാതിരുന്നതെന്ത്?''- കങ്കണ ട്വീറ്റ് ചെയ്തു.
''പശ്ചാത്യ രാജ്യത്ത് വളർന്നു ഇന്ത്യയിൽ താമസിച്ച നിങ്ങൾക്ക് സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കാം. നിങ്ങളുടെ സ്വന്തം സർക്കാർ സ്ത്രീകളെ ഉപദ്രവിക്കുകയും നിയമത്തെയും ക്രമസമാധാന പാലത്തെയും പരിസഹിക്കുകയും ചെയ്യുേമ്പാൾ ചരിത്രം നിങ്ങളുടെ നിശബ്ദതയെയും നിസ്സംഗതയെയും വിലയിരുത്തും''- കങ്കണ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ശിവസേനക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കുമെതിരെ രംഗത്തെത്തിയ കങ്കണ ആശയങ്ങളിൽ വെള്ളംചേർത്ത് ശിവസേന സോണിയ സേനയായി മാറിയെന്ന് പരിഹസിച്ചിരുന്നു. മതെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ശിവസേന നാണംകെട്ട കോൺഗ്രസുമായി ചേർന്ന് സോണിയാ സേനയി മാറിയെന്നായിരുന്നു കങ്കണയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.