പല്‍ഗാര്‍: യുവതിയെ കഴിഞ്ഞ അഞ്ച് മാസത്തോളം നിരന്തരം ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ ദാപ്ചാരി സുതര്‍ പാഡ ഏരിയയിലെ താമസക്കാരനായ 48കാരനാണ് അറസ്റ്റിലായത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ക്രൂരതക്കിരയായതെന്ന് പൊലീസ് പറഞ്ഞു.
യുവതി ഗര്‍ഭിണിയായതോടെ വിവരം സ്വന്തം മാതാവിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മാസങ്ങളായുള്ള ബലാത്സംഗ വിവരം പുറത്തറിഞ്ഞത്.
അക്രമം പുറത്ത് പറയാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.