യൂടൂബ് വിഡിയോ കണ്ട് കവർച്ച പഠിച്ചു; മോഷ്ടിച്ചത് 9.75 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ വീട് കുത്തിത്തുറന്ന് 9.75 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും മോഷ്ടിച്ചതിന് 38 കാരൻ അറസ്റ്റിൽ. മുമ്പ് മോഷണം നടത്തിയിട്ടില്ലാത്ത പ്രതി യൂടൂബ് വിഡിയോ വഴി എങ്ങനെ മോഷ്ടിക്കാമെന്ന് പഠിച്ചതിന് ശേഷമാണ് കവർച്ച നടത്തിയതെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണർ പങ്കജ് ഷിർസാത്ത് പറഞ്ഞു.

ദിൽഷാദ് ഫയാസ് ഷെയ്ഖ് എന്നയാൾ ജൂൺ അഞ്ചിന് അച്ചോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട് കുത്തിത്തുറന്ന് 9.75 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗുജറാത്തിലും ഉത്തർപ്രദേശിലും പ്രതിക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചു.

പിന്നീട് ജീൺ 11ന് ഉത്തർപ്രദേശിൽ വെച്ച് പ്രതിയെ പിടികൂടി. മോഷ്ടിച്ച പണവും ആഭരണങ്ങളും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ യൂടൂബ് വിഡിയോ കണ്ടാണ് എങ്ങനെ വീട് കുത്തി പൊളിച്ച് മോഷണം നടത്താമെന്ന് പഠിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.യൂടൂബ് വിഡിയോ കണ്ട് കവർച്ച പഠിച്ചു; മോഷ്ടിച്ചത് 9.75 ലക്ഷം രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും

Tags:    
News Summary - Maharashtra Man Robs House After Watching YouTube Video, Arrested: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.