നാസിക്: മഹാരാഷ്ട്രയിലെ നാസികിൽ ഓക്സിജൻ ടാങ്കർ ചേർന്ന് 22 കോവിഡ് രോഗികൾ മരിച്ചു. സാക്കിർ ഹുസൈൻ ആശുപത്രിയിൽ ബുധനാഴ്ചയാണ് സംഭവം. 22പേർ നിലവിൽ മരിച്ചതായി ജില്ലാ കലക്ടർ സൂരജ് മന്ദാരെ മാധ്യമങ്ങളോട് പറഞ്ഞു.
വെന്‍റിലേറേറ്റിൽ കഴിയുകയായിരുന്ന രോഗികളാണ് മരിച്ചതെന്നാണ് വിവരം. ഓക്സിജൻ ടാങ്കിലുണ്ടായ ചോർച്ചയാണ് രോഗികളെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചോർച്ച സംഭവിച്ചതോടെ വെന്‍റിലേറ്ററിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടിരുന്നു.
''നിർഭാഗ്യകരമായ സംഭവമാണ്. പ്രാഥമിക വിവരം അനുസരിച്ച് 11 പേരാണ് മരിച്ചത്. വിശദ വിവരങ്ങൾക്കായി ശ്രമിക്കുകയാണ്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്'' -മഹാരാഷ്ട്ര മന്ത്രി രാജേന്ദ്ര ശിംഗാനെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.