ന്യൂഡൽഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായ വികാരമുണ്ടാവണമെങ്കിൽ പുൽവാമ ഭീകരാക്രമണം പോലെ മറ്റൊന്ന് ആവർത്തിക്കണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ജനങ്ങൾക്ക് ദേവേന്ദ്ര ഫട്നാവിസിെൻറ നേതൃത്വത ്തിലുള്ള ഭരണം മതിയായെന്നും പവാർ വ്യക്തമാക്കി. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളുടെ തീയതി തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കാനിരിക്കെയാണ് ശരത് പവാറിെൻറ പരാമർശം.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിക്കെതിരായ ജനവികാരമുണ്ടായിരുന്നു. എന്നാൽ, പുൽവാമ ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതോടെ സ്ഥിതി തകിടം മറിഞ്ഞുവെന്ന് പവാർ അഭിപ്രായപ്പെട്ടു. എൻ.സി.പിയിലുള്ള ജനങ്ങളുടെ പ്രതീക്ഷ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസുമായി എൻ.സി.പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബഹുജൻ വികാസ് അഗാദി, സമാജ്വാദി പാർട്ടി തുടങ്ങിയ ചെറു പാർട്ടികളെയും ഒപ്പം കൂട്ടാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.