മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പുതുതായി 23,179 കേസുകളാണ് ബുധനാഴ്ച മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികം കേസുകളാണ് ഇതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കോവിഡ് വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന ആവശ്യം.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 2698 കേസുകൾ ഇവിടെമാത്രം റിപ്പോർട്ട് െചയ്തു. പുണെ 2612, മുംബൈ 2377, എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. 24 മണിക്കൂറിനിടെ 84 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് െചയ്തു. നിലവിൽ 1.52 ലക്ഷം പേരാണ് ഇവിടെ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരാഴ്ചക്കിടെ 70 ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 150 ശതമാനം വർധനയുണ്ടായെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. വരുന്ന ആഴ്ചകളിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കിയേക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.