ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 , 35 എ വകുപ്പുകളി ൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് സംസ്ഥാനത്തെ ഇന്ത്യയിൽ ലയിപ്പിച്ച നടപടിയെ അസാ ധുവാക്കുമെന്ന് പി.ഡി.പി പ്രസിഡൻറ് മഹ്ബൂബ മുഫ്തി. ഇന്ത്യൻ യൂനിയനും ജമ്മു-കശ്മീരും തമ്മിലുള്ള ഭരണഘടനപരമായ ബന്ധമാണ് 370ാം വകുപ്പ്. അതിൽ എന്തുമാറ്റം വരുത്തിയാലും ലയന കരാർ അസാധുവാകും.
വിഭജന സമയത്ത് പാകിസ്താന് പകരം, മതനിരപേക്ഷ ഇന്ത്യയെ വരിച്ച ഏക മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു ജമ്മു-കശ്മീരെന്നത് എന്ത് തീരുമാനം എടുക്കുന്നതിനു മുമ്പും ഇന്ത്യൻ സർക്കാർ പരിഗണിക്കണം. പ്രത്യേക പരിഗണന ഒഴിവാക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കശ്മീരികെള പഴിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.