മഹുവക്ക് ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടിവരും

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​​പ്പെ​ട്ട തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര​ക്ക് ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി ഉ​ട​ൻ ഒ​ഴി​യേ​ണ്ടി​വ​രും. പു​റ​ത്താ​ക്കി​യ വി​വ​രം ലോ​ക്സ​ഭ ഹൗ​സ് ക​മ്മി​റ്റി, ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ടെ​ല​ഗ്രാ​ഫ് ലെ​യ്നി​ലു​ള്ള മ​ഹു​വ​യു​ടെ വ​സ​തി ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്റി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള വെ​ബ്സൈ​റ്റി​ന്റെ ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ മ​ഹു​വ സു​ഹൃ​ത്തി​ന് കൈ​മാ​റി​യ​ത്, പ​ണം വാ​ങ്ങി ചോ​ദ്യം ചോ​ദി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന ലോ​ക്സ​ഭ എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് കഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​വ​രെ പു​റ​ത്താ​ക്കി​യ​ത്.

Tags:    
News Summary - Mahua moitra will have to vacate his official residence immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.