ന്യൂഡൽഹി: പെഗസസ് ചാരവൃത്തിക്കെതിരെ പാർലമെൻറിനകത്തെ പ്രതിഷേധത്തിന് ചൂടേകാൻ മലയാളത്തിലുള്ള പ്ലക്കാർഡും. സി.പി.എം എം.പി വി. ശിവദാസനാണ് ''മോഡി - ഷാ, പെഗസസ് വാങ്ങിയോ ഉത്തരം പറയൂ'' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയത്.
തൃണമൂൽ എം.പിമാരെ പുറത്താക്കിയതിനെ തുടർന്ന് ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബ്, ബംഗാളി ഭാഷകളിൽ ഉയർന്ന പ്ലക്കാർഡുകളേക്കാൾ മലയാളം പ്ലക്കാർഡ് രാജ്യസഭയുടെ ശ്രദ്ധനേടി. രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻശ് നാരായൺ സിങ്ങിെൻറ മുഖം പ്ലക്കാർഡ് കൊണ്ട് മറഞ്ഞതോടെ സഭയിൽ സംസാരിക്കുന്ന എം.പിമാരുടെ ഭാഗത്തേക്ക് രാജ്യസഭ കാമറ തിരിച്ചപ്പോൾ അവിടെയും പ്ലക്കാർഡുയർത്തി. മലയാളി എം.പിമാരായ ബിനോയ് വിശ്വവും സോമപ്രസാദും ഇൗ സമയത്ത് മുദ്രാവാക്യവുമായി സഭയുടെ നടുത്തളത്തിലുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.