മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസിൽ ബി.ജെ.പി ഭോപാൽ സ്ഥാനാർഥി പ്രജ്ഞ സിങ് ഠാകുർ അട ക്കമുള്ള പ്രതികളോട് നിലപാട് കടുപ്പിച്ച് എൻ.െഎ.എ കോടതി. കേസിലെ വിചാരണക്കിടെ ആഴ ്ചയിൽ ഒരിക്കലെങ്കിലും ഹാജരായില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് പ്രത്യേക ജഡ്ജി വ ിനോദ് പദാൽകർ വ്യക്തമാക്കി. ഇതുവരെ സമീർ കുൽകർണി ഒഴികെയുള്ള പ്രതികളാരും വിചാര ണക്ക് ഹാജരാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
നിസ്സാര കാര്യങ്ങൾ പറഞ്ഞ് ഹാജരാകാതെ ഒഴിഞ്ഞുമാറുന്നത് കാരണം വിചാരണ നീളുന്നത് കോടതി ചൂണ്ടിക്കാട്ടി. ഇനിമുതൽ ആഴ്ചയിൽ ഒരിക്കലെങ്കിലും പ്രതികൾ ഹാജരാകണം. ഹാജരാകാൻ കഴിയില്ലെങ്കിൽ രാവിലെ 11നുമുമ്പ് വ്യക്തമായ കാരണം കാണിച്ച് ഹരജി നൽകണം. കാരണം സ്വീകാര്യമല്ലെങ്കിൽ ജാമ്യം റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
പ്രജ്ഞക്കും കുൽകർണിക്കും പുറമെ ലഫ്. കേണൽ ശ്രീകാന്ത് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് റായിക്കർ, സ്വാമി ദയാനന്ദ പാണ്ഡെ, സുധാകർ ചതുർവേദി എന്നിവരാണ് പ്രതികൾ. ഏഴു പേർക്കുമെതിരെ ഭീകരവാദ പ്രവർത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്ക് യു.എ.പി.എ നിയമപ്രകാരമാണ് കോടതി കുറ്റം ചുമത്തിയത്. തെളിവില്ലെന്നും ആദ്യം കേസ് അന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസ് തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും അവകാശപ്പെട്ട് പ്രജ്ഞയെ കേസിൽനിന്ന് ഒഴിവാക്കാൻ എൻ.െഎ.എ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി.
ഇതിനിടെ, സാക്ഷിവിസ്താരത്തിൽ പ്രോസിക്യൂഷനെ സഹായിക്കാൻ കേസ് ആദ്യം അന്വേഷിച്ച എ.ടി.എസ് ഉദ്യോഗസ്ഥരും വേണമെന്നാവശ്യപ്പെട്ട് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സയ്യിദ് അസ്ഹറിെൻറ പിതാവ് നിസാർ അഹ്മദ് നൽകിയ ഹരജി കോടതി തള്ളി. പ്രജ്ഞയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നേരേത്ത ഇദ്ദേഹം നൽകിയ ഹരജിയും കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.