ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ മദ്യരാജാവ് വിജയ് മല്യയുടെ 603 കോടി രൂപ വില വരുന്ന ആഢംബര യാനം മാരിടൈം യൂണിയൻ അധികൃതർ കണ്ടുെകട്ടി. ജീവനക്കാർക്ക് ആറുകോടി രൂപ ശമ്പളകുടിശ്ശിക നൽകാനുള്ളതിനാലാണ് മാൾട്ട ദ്വീപിൽ നിന്ന് യാനം പിടിെച്ചടുത്തത്. 95 മീറ്റർ നീളമുള്ള ‘ഇന്ത്യൻ എംപ്രസ്’ മാൾട്ടയിെലത്തിയപ്പോൾ തുറമുഖം വിട്ടു പോകുന്നത് അധികൃതർ തടയുകയായിരുന്നു.
യാനത്തിലെ ഇന്ത്യ, ബ്രിട്ടൻ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള 40 ഒാളം ജീവനക്കാർക്ക് കഴിഞ്ഞ സെപ്തംബർ മുതലുള്ള ശമ്പളം നൽകിയിട്ടില്ല. കടൽ നിയമമായ മാരിടൈം ലീൻ പ്രകാരം ജീവനക്കാരുടെ ശമ്പള കുടിശ്ശികക്ക് പകരം യാനം കണ്ടുെകട്ടാനുള്ള അധികാരമുണ്ട്. ജീവനക്കാരിൽ നിന്ന് പരാതി ലഭിച്ചതിനാൽ, നിയമപ്രകാരം മാരിടൈം യൂണിയൻ നൗടിലസ് ഇൻറർനാഷണൽ അധികൃതർ യാനം പിടിെച്ചടുക്കുകയായിരുന്നു.
മാസ ശമ്പളം കൃത്യമായി നൽകാൻ തങ്ങൾ പലതവണ സാവകാശം നൽകിെയന്നും എന്നാൽ ഉടമസ്ഥർ അതിനു തയാറാകാത്ത സാഹചര്യത്തിലാണ് യാനം കണ്ടുെകട്ടിയതെന്നും മാരിടൈം യൂണിയൻ സംഘാടകൻ ഡാനി മാക്ഗൗൻ അറിയിച്ചു. അന്താരാഷ്ട്ര മാരിടൈം ലേബറർ കൺവെൻഷൻ പ്രകാരം ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് മൂന്ന് കോടി രൂപയോളം നേടിയിരുന്നെങ്കിലും അതിലും ഇരട്ടി തുക കുടിശ്ശികയുള്ളതിനാലാണ് യാനം പിടിെച്ചടുത്തതെന്നും ഡാനി പറഞ്ഞു.
ഇന്ത്യയിൽ 9000 കോടിയോളം രുപ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇൗ കേസ് വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ നടന്നു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.