തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളെ കയറ്റും -മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിനിമ തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേള വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കോവിഡ് കാരണം നിലവിൽ പകുതി സീറ്റിൽ മാത്രമാണ് ആളുകൾക്ക് പ്രവേശനം. എന്നാൽ ഇനി മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കും. പക്ഷേ, എല്ലാവരും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം -മമത ബാനർജി പറഞ്ഞു.

തമിഴ്നാട് സർക്കാറും ഇത്തരത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇതിനെതിരെ രംഗത്തുവന്നതോടെ തമിഴ്നാട് തീരുമാനം പിൻവലിച്ചു. ഇതിനുപിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.