ന്യൂഡൽഹി: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബി.ജെ.പിയുടെ രഥയാത്രക്ക് ബംഗാളിൽ മമതാ ബാനർജി അനുമതി നിഷേധിച്ചതിെൻറ പശ് ചാത്തലത്തിലാണ് പ്രതികരണം.
രാജ്യത്ത് ജനാധിപത്യമില്ലാത്ത ഒരേയൊരു സ്ഥലം പശ്ചിമ ബംഗാളാണ്. ഉത്തരകൊറി യൻ ഏകാധിപതി കിം ജോങ് ഉന്നിെൻറ ബംഗാളിലെ പതിപ്പാണ് മമതാ ബാനർജി. കിമ്മിെന പോലെ തന്നെ മമതയും തനിക്കെതിരെ ശബ്ദമുയർത്തുന്നവരെ കൊല്ലുന്നു -ഗിരിരാജ് എ.എൻ.െഎയോട് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ആർക്കും എവിടെയും റാലി നടത്താം. അത് തടുക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബി.ജെ.പി നടത്താൻ തീരുമാനിച്ച ജനാധിപത്യ സംരക്ഷണ യാത്രക്ക് ഹൈകോടതി വിലക്ക് ഏർപ്പടുത്തിയതിനെതിരെ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാലി നടത്താൻ സർക്കാർ അനുമതി നലകാത്ത പശ്ചാത്തലത്തിൽ ഹൈകോടതിയെ സമീപിച്ച ബി.ജെ.പിക്ക് കഴിഞ്ഞ ആഴ്ച ഏകാംഗ ബെഞ്ച് അനുമതി നൽകിയിരുന്നു. പ്രദേശിക അധികൃതരോട് ക്രമസമാധാനം ഉറപ്പുവരുത്തണെമന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതിയുടെ ഇൗ വിധിയെ മമതാ ബാനർജി സർക്കാർ രണ്ടംഗ ബെഞ്ചിനു മുമ്പാകെ ചോദ്യം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.