ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് നരേന്ദ്ര മോദിയും പ്രതിപക്ഷത്തിരിക്കുേമ്പാൾ അരുൺ ജെയ്റ്റ്ലിയും ജി.എസ്.ടിയെ കുറിച്ച് പങ്കുവെച്ച ആശങ്കകൾ ഇപ്പോൾ ശരിയായിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജി.എസ്.ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഇപ്പോൾ യാഥാർഥ്യമായതെന്ന് മമത പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
മോദിയും ജെയ്റ്റ്ലിയും ജി.എസ്.ടി നടപ്പാക്കുന്നതിന് എതിരായിരുന്നു. 2013 ഡിസംബറിൽ ഇതിനെ കുറിച്ച് ഇരുവരും പ്രസ്താവന നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന യു.പി.എ സർക്കാറിനെ വിശ്വാസമില്ലെന്നായിരുന്നു മോദിയുടേയും ജെയ്റ്റ്ലിയുടേയും നിലപാടെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ ജി.എസ്.ടിയിൽ കേന്ദ്രസർക്കാറിൽ വിശ്വാസം നഷ്ടമാവുേമ്പാൾ ജെയ്റ്റ്ലിയുടെ വാക്കുകളാണ് തൻെറ കാതുകളിൽ മുഴങ്ങുന്നതെന്നും മമത പറഞ്ഞു.
ജി.എസ്.ടി നഷ്ടപരിഹാരത്തിൽ കേന്ദ്ര സർക്കാർ നിലപാട് ഫെഡറലിസത്തിൻെറ അന്ത:സത്തയെ തന്നെ ലംഘിക്കുന്നതാണ്. പുതിയ നികുതി സംവിധാനം നടപ്പിലായതോടെ സംസ്ഥാനങ്ങൾ അവരുടെ 70 ശതമാനം നികുതി വരുമാനവും കേന്ദ്രത്തിന് മുന്നിൽ അടിയറവുവെച്ചു. ജി.എസ്.ടി നഷ്ടം മറികടക്കാനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വായ്പ പദ്ധതികൾ സ്വീകാര്യമല്ല. അത് സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. കേന്ദ്ര സർക്കാർ തന്നെ കടമെടുത്ത് ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തിരുന്നു. ഇതിന് പകരമായി രണ്ട് വായ്പ പദ്ധതികളാണ് അവതരിപ്പിച്ചത്. എന്നാൽ, ബംഗാൾ ഉൾപ്പടെ ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും കേന്ദ്രത്തിൻെറ പദ്ധതിയെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.