ലഖ്നോ: സൗദി അറേബ്യയിൽനിന്ന് മൊബൈൽ ഫോണിൽ മുത്തലാഖ് ചൊല്ലിയ യു.പി സ്വദേശിക്കെതിരെ കേസ്. മുത്തലാഖ് ്ക്രിമിനൽ കുറ്റമാക്കുന്ന നിയമത്തിന് പാർലമെൻറ് അംഗീകാരം നൽകി ദിവസങ്ങൾക്കിടെയാണ് സംഭവം. ഗോരഖ്പൂരിെൻറ സമീപ ജില്ലയായ ഖുശിനഗർ സ്വദേശി അബ്ദുൽ റഹീം എന്നയാൾ ഭാര്യ ഫാത്തിമ ഖാതൂനെയാണ് മുത്തലാഖ് ചൊല്ലിയത്.
2014ലായിരുന്നു ഇരുവരും തമ്മിലെ വിവാഹം. നാലുമാസം കഴിഞ്ഞ് സൗദിയിലേക്ക് പോയ യുവാവ് ഇടക്കു നാട്ടിൽ വരാറുണ്ടെങ്കിലും ഭാര്യയെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് അഹ്മദ് അലി പറഞ്ഞു. സ്വന്തം വീട്ടിലായിരുന്ന യുവതിയെ ബുധനാഴ്ച ഫോണിൽ വിളിച്ച് മൂന്നുവട്ടം വിവാഹമോചനം നടത്തി സംഭാഷണം അവസാനിപ്പിച്ചു. ഉടൻ ഭർതൃവീട്ടിലെത്തിയ യുവതിയോട് വിവാഹം അവസാനിപ്പിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ 1.5 ലക്ഷം രൂപ നൽകി. ഇതോടെയാണ് പിതാവിനൊപ്പം നെബുവ നൗറംഗിയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
പ്രതി സൗദി അറേബ്യയിലാണെന്നും ഒൗദ്യോഗികമായി ഇയാൾക്ക് നോട്ടീസ് നൽകുമെന്നും ഖുശിനഗർ പൊലീസ് സൂപ്രണ്ട് ആർ.എൻ. മിശ്ര പറഞ്ഞു. മുത്തലാഖ് ചൊല്ലിയാൽ മൂന്നുവർഷം ജയിൽശിക്ഷ നൽകുന്ന മുസ്ലിം വനിത (വിവാഹ അവകാശ സംരക്ഷണ) നിയമം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർലമെൻറ് പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.