ചെന്നൈ: വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ തിരുവല്ലിക്കേണി എസ്.ഇർഫാൻഖാൻ(29) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ ദുബൈയിലെ പ്രവീൺ എന്നയാളെ അറസ്റ്റ് ചെയ്യാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ പോകുന്നതിന് അടിയന്തിരമായി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരെയാണ് ഇവർ വലയിൽ വീഴ്ത്തുന്നത്. 500 രൂപയാണ് ഫീസ്. തുക ജീപേയിൽ(ഗൂഗിൾ പേ) അടക്കണം. പാസ്പോർട്ടിെൻറ കോപ്പി നൽകിയാൽ അരമണിക്കൂറിനകം കോവിഡ് സർട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ ലഭ്യമാവും. ദുബൈയിലുള്ള പ്രവീൺ ആണ് ഫോേട്ടാഷോപ്പ് ഉപയോഗിച്ച് സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നത്. നാലു മാസത്തിനിടെ ഇത്തരത്തിൽ 70 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായാണ് പൊലീസ് പറയുന്നത്.
ചെന്നൈയിലെ മന്നടിയിലെ 'കെ.എച്ച്.എം മെഡിക്കൽ സെൻററി'െൻറ പേരിലുള്ള വ്യാജ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകളാണ് ഇവർ വിൽപന നടത്തിയിരുന്നത്. വിവരമറിഞ്ഞ ലാബുടമ ഹരിഷ് പർവേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടി.
ഇർഫാൻഖാൻ ദുബൈയിൽനിന്ന് നാട്ടിലേക്ക് മടങ്ങവെ പ്രവീൺ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്തിരുന്നു. ചെന്നൈയിലെത്തിയ ഇർഫാൻ പിന്നീട് ഇതിെൻറ ഏജൻറായി പ്രവർത്തിക്കുകയായിരുന്നു. ഇതിലൂടെ ലഭ്യമാവുന്ന തുക ഇരുവരും തുല്യമായി വീതിച്ചെടുക്കുകയായിരുന്നു പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.