ബാബ രാംദേവി​െൻറ ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ

നോയ്​ഡ(യു.പി): അന്താരാഷ്​ട്ര യോഗ ദിനത്തിൽ യോഗ ഗുരു ബാബ രാംദേവി​​​െൻറ ചിത്രം അശ്ലീലമായ രീതിയിൽ മോർഫ്​ ചെയ്​്​ത്​ വാട്​സ്​ആപ്പ്​ ഗ്രൂപ്പ്​ വഴി പ്രചരിപ്പിച്ചയാളെ നോയ്​ഡ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഉത്തർ പ്രദേശിലെ ദാ​ദ്രി സ്വദേശി റഹിഷുദിൻ(40) ആണ്​ പിടിയിലായത്​. ഇയാൾക്കെതിരെ ​െഎ.ടി ആക്​ട്​ പ്രകാരം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. 

പതഞ്​ജലി ആയുർവേദ്​ ലിമിറ്റഡ്​ മാനേജിങ്​ ഡയറക്​ടറും പതഞ്​ജലി യോഗ്​പീഠ്​ സഹ സ്​ഥാപകനുമായ ആചാര്യ ബാലകൃഷ്​ണൻ  പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച നോയ്​ഡ പൊലീസിന്​ നന്ദി അറിയിച്ചുകൊണ്ട്​ ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - Man arrested for posting Ramdev's morphed photo in WhatsApp group-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.