ദർഭംഗ: ബീഹാറിലെ ദർഭംഗ ജില്ലയിൽ ചത്വരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിന് 70കാരനെ തല വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ബെഹ്ല്ലാ പഞ്ചായത്തിൽ നിന്നുള്ള ബി.ജെ.പി. നേതാവ് തേജ് നാരായൺ യാദവിന്റെ പിതാവ് രാംചന്ദ്ര യാദവാണ് മരിച്ചത്.
ഇയാളുടെ സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു. ഹോക്കി സ്റ്റിക്കും വാളുകളും ഉപയോഗിച്ചായിരുന്നു അമ്പതോളം വരുന്ന ആളുകൾ ആക്രമണം നടത്തിയത്. കേസിൽ ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി.
2016 ഡിസംബർ മുതൽ ദർഭംഗയിലെ ഭധഹ ഗ്രാമത്തിൽ ഒരു ചത്വരം സ്ഥിതിചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ്. തേജ് നാരായണനാണ് ഈ പേരിട്ടത്. ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പേര് ചൗക്കിനിടണമെന്ന് ആവശ്യമുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.