ലാത്തൂർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മകളുടെ വിവാഹത്തിന് 250 ലേറെ പങ്കെടുപ്പിച്ചതിന് 50000 രൂപ പിഴ ഈടാക്കി അധികൃതർ. മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിൽ തലേഗാവോ ഗ്രാമത്തിലാണ് സംഭവം.
തലേഗാവേ സ്വദേശി രാം ഗോവിന്ദ് ബിരാദാരാണ് കോവിഡ് നിയമങ്ങളെല്ലാം കാറ്റിൽ പറത്തി മകളുടെ കല്യാണം നടത്തിയത്. 25 പേർക്ക് മാത്രമാണ് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് വിവാഹങ്ങളിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുള്ളു.
പ്രദേശത്തെ കർഫ്യൂ നിരീക്ഷിക്കാനിറങ്ങിയ േബ്ലാക്ക് ഡവലപ്പ്മെൻറ് ഓഫീസർ മനോജ് റൗത്തിെൻറയും ഡെപ്യൂട്ടി തഹസിൽദാർ വിലാസ് ടാരഞ്ചിെൻറയും ശ്രദ്ധയിൽപ്പെട്ടേതാടെയാണ് പെൺകുട്ടിയുടെ പിതാവിന് നടപടി നേരിടേണ്ടി വന്നത്. 250 മുതൽ 300 ഓളം പേരാണ് വിവാഹവേദിയിൽ ഉണ്ടായിരുന്നത്.6,73,481 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.