നോയിഡ: മക്കളെ കൊന്നതായി എഴുതിവെച്ച് ജീവനൊടുക്കിയ പിതാവിൻെറ മൃതദേഹം കണ്ടെത്തി. ഉത്തർ പ്രദേശിലെ ഹോഷിയാർപൂർ ഗ്രാമത്തിലെ താമസക്കാരനായ മഹേഷ് എന്നയാളാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
രണ്ടു ദിവസം മുമ്പ് പ്രദേശത്തെ സ്കൂളിന് സമീപത്തുനിന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ പിതാവിൻെറ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. മഹേഷിൻെറ മൃതദേഹത്തിൽനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മക്കളെ താൻ കൊലപ്പെടുത്തുകയായിരുന്നെന്ന് കുറിപ്പിലുണ്ട്.
നേരത്തെ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മഹേഷ് മക്കളുമായി പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതോടെ മഹേഷിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. മഹേഷിൻെറ ജോലി അടുത്തിടെ നഷ്ടപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.