കോവിഷീൽഡെന്ന വ്യാജേന പണം വാങ്ങി ഡെക്സോണ മരുന്ന് കുത്തിവെക്കൽ; യു.പിയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ലഖ്നോ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡെന്ന വ്യാജേന ഡെക്സോണ മരുന്ന് കുത്തിവെച്ച ആരോഗ്യ വകുപ്പ് ജീവനക്കാരൻ യു.പിയിൽ അറസ്റ്റിൽ. 50 രൂപ വരെ ഈടാക്കിയാണ് ഇയാൾ നാട്ടുകാരെ പറ്റിച്ചുകൊണ്ടിരുന്നത്. വാരണസിയിലെ പിന്ദ്രയിലാണ് സംഭവം.

പിന്ദ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ മോഹൻ ലാൽ ആണ് അറസ്റ്റിലായത്. സൗജന്യ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനെത്തിയവർക്ക് ഇയാൾ കോവിഷീൽഡ് വാക്സിനാണെന്ന് വിശ്വസിപ്പിച്ച് ഡെക്സോണ, റനിറ്റൈഡിൻ എന്നീ മരുന്നുകൾ കുത്തിവെക്കുകയായിരുന്നു. 20 രൂപ മുതൽ 50 രൂപ വരെ ഇതിനായി വാങ്ങുകയും ചെയ്തു.

കുത്തിവെപ്പെടുത്ത ഒരാൾ സർട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരൻ ഭീഷണിപ്പെടുത്തി. ഇതോടെ സംശയം തോന്നിയ ഇയാൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് വാക്സിന് പകരം മറ്റ് മരുന്നാണ് ഇയാൾ കുത്തിവെച്ചതെന്ന് കണ്ടെത്തിയത്. 

Tags:    
News Summary - Man held for 'inoculating' people with non-Covid jabs in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.