ഹൈദരാബാദ്: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിച്ച് പെട്രോളും ഡീസലും നിർമി ക്കുന്ന കമ്പനിയുമായി ഹൈദരാബാദുകാരൻ. 45കാരനായ മെക്കാനിക്കൽ എൻജിനീയർ പ്രഫസർ സതീഷ് കു മാറാണ് ഇന്ധനക്ഷാമത്തിനും പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിനും ഒറ്റയടിക്ക് പരിഹാരവുമായി രംഗത്തു വന്നത്.
2016 മുതൽ ഇൗ രംഗത്ത് പരീക്ഷണങ്ങൾ നടത്തുന്ന സതീഷ് കുമാറിെൻറ കമ്പനി ഇതുവരെ 50 ടൺ പ്ലാസ്റ്റിക് ഇന്ധനമാക്കി മാറ്റിയെന്ന് അവകാശപ്പെടുന്നു. പുനരുപയോഗമില്ലാത്ത 500 കിലോ പ്ലാസ്റ്റിക്കിൽനിന്ന് 400 ലിറ്റർ ഇന്ധനം നിർമിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ, നിലവിൽ ഇൗ ഇന്ധനം വാഹനങ്ങളിൽ ഉപയോഗിക്കാനായി വികസിപ്പിച്ചിട്ടില്ല. കൂടുതൽ ഗവേഷണങ്ങൾ നടത്തിയാൽ ഭാവിയിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവ നിർമിക്കാൻ കഴിയുമെന്നാണ് പറയുന്നത്.
‘പ്ലാസ്റ്റിക് പൈറോലിസിസ്’ എന്ന മൂന്നുഘട്ട സംസ്കരണം വഴിയാണ് ഇന്ധനം വേർതിരിക്കുന്നത്. പ്രാദേശിക വ്യവസായ യൂനിറ്റുകളിൽ ഈ ഡീസൽ ഉപയോഗിക്കുന്നുണ്ട്. ദിനംപ്രതി 200 കിലോ പ്ലാസ്റ്റിക് സംസ്കരിച്ച് ഇന്ധനമാക്കി ലിറ്ററിന് 50 രൂപ നിരക്കിൽ നൽകുന്നുണ്ട്. പി.വി.സി, പെറ്റ് എന്നിവയൊഴികെയുള്ള എല്ലാ പ്ലാസ്റ്റിക്കുകളും ‘പ്ലാസ്റ്റിക് പൈറോലിസിസ്’ വഴി ഇന്ധനമാക്കാമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.