മുംബൈ: പിതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം 20കാരൻ ആറാംനിലയിൽനിന്ന് ചാടിമരിച്ചു. മുംബൈയിലെ മുളുന്ദിൽ വസന്ത് ഓസ്കർ ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം.
20കാരനായ ശർദുൽ മാങ്കിളാണ് ആത്മഹത്യചെയ്തത്. 84കാരനായ സുരേഷ് കേശവ്, മകൻ 50വയസായ മിലിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം അപാർട്ട്മെന്റിന്റെ ആറാം നിലയിൽനിന്ന് ചാടി ശർദുൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.
രാവിലെ 8.45 ഓടെയായിരുന്നു സംഭവം. മകന്‍റെ കുത്തേറ്റ് മിലിന്ദ് ഓടിക്കയറിയത് തന്‍റെ അപാർട്ട്മെന്റിലേക്കായിരുന്നു. ഈ സമയം ഞങ്ങൾ ഉറങ്ങുകയായിരുന്നു. വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് തുറന്നതോടെ ചോരയിൽ കുളിച്ചുനിൽക്കുന്ന മിലിന്ദിനെയാണ് കണ്ടത്. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. ശർദുൽ പിറകിൽ കത്തിയുമായി ഓടിവരുന്നത് കണ്ടതോടെ തന്‍റെ ജീവൻ രക്ഷിക്കാൻ വാതിൽ അടക്കുകയായിരുന്നുവെന്നും അയൽവാസി പറഞ്ഞു. മിലിന്ദിനെ നിരവധി തവണ പിറകിൽ കുത്തുന്നത് കണ്ടതായി അയൽവാസി പൊലീസിനോട് പറഞ്ഞു.
മിലിന്ദിനെ കൊലെപ്പടുത്തിയതിന് ശേഷം ശർദുൽ വീട്ടിലേക്ക് തിരിച്ചുപോകുകയും മുത്തച്ഛന്‍റെ കഴുത്ത് മുറിക്കുകയുമായിരുന്നു. തുടർന്ന് അപാർട്ട്മെന്റിന്റെ ആറാംനിലയിൽനിന്ന് ചാടി. പാർക്കിങ് ഏരിയയിലായിരുന്നു ശർദുൽ വീണത്. ജീവനുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു.
ഒമ്പതരയോടെ വിവരം അറിഞ്ഞ െപാലീസ് സ്ഥലത്തെത്തുകയും ചെയതു. സുരേഷിനെയും ശർദുലിനെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുേമ്പാൾ കാര്യസ്ഥനായ ആനന്ദ് കാംബ്ലെയും വീടിനകത്തുണ്ടായിരുന്നു. ഭയം മൂലം ബാത്ത്റൂമിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു അദ്ദേഹം.
'മിലിന്ദിന് ചായ നൽകി അടുക്കളയിൽ ജോലിചെയ്തുകൊണ്ടിരിക്കുേമ്പാൾ ഉച്ചത്തിൽ കരയുന്നത് കേട്ടു. നോക്കിയപ്പോൾ ശർദുൽ മിലിന്ദിനെ കുത്തുകയായിരുന്നു. ഇതോടെ ഞാൻ ഓടി ബാത്ത്റൂമിൽ കയറി ഒളിച്ചിരുന്നു. മുത്തച്ഛനോടും തനിക്കൊപ്പം വരാൻ പറഞ്ഞെങ്കിലും അദ്ദേഹം വരാൻ കൂട്ടാക്കിയില്ല' -കാര്യസ്ഥൻ പൊലീസിന് മൊഴി നൽകി.
വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞാണ് മിലിന്ദിന്‍റെ താമസം. മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നത് ശർദുലിനെ മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നതായി അയൽവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.