ലഖ്നോ: കോവിഡ് മഹാമാരി വ്യാപിച്ചതോടെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാസ്ക് മാറിയിരുന്നു. സർജിക്കൽ മാസ്കും എൻ 95 മാസ്കും തുണി മാസ്കുമെല്ലാം നമ്മുടെ നിത്യജീവിതത്തിെൻറ ഭാഗമായി. ഇത്തരം വിവിധ മാസ്കുകൾ പരിചയമുണ്ടെങ്കിലും ഉത്തർപ്രദേശിലെ ഒരു സന്യാസി ധരിച്ചിരിക്കുന്ന മാസ്കാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
തുളസിയുടെയും ആര്യവേപ്പിെൻറയും ഇല ഉപയോഗിച്ചാണ് മാസ്കിെൻറ നിർമാണം. കാവി വസ്ത്രധാരിയായ സന്യാസി ആര്യവേപ്പ് മാസ്ക് ധരിച്ച് റോഡിൽ നിൽക്കുന്നത് വിഡിയോയിൽ കാണാം.
വിഡിയോ ചിത്രീകരിച്ചിരിക്കുന്നയാൾ ഇൗ മാസ്ക് എങ്ങനെയാണ് നിർമിച്ചതെന്ന് ആരായുേമ്പാൾ ആര്യവേപ്പിലകൊണ്ടാണെന്ന് സന്യാസി മറുപടി പറയുന്നതും കേൾക്കാം. വാർധക്യ കാല അസുഖങ്ങൾ ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് ആര്യവേപ്പ് ഉത്തമ ഒൗഷധമെന്നാണ് സന്യാസിയുടെ അഭിപ്രായം. 72കാരനായ താൻ ആര്യവേപ്പും തുളസിയും ഉപയോഗിച്ചാണ് ഇത് നിർമിച്ചതെന്നും സർജിക്കൽ, തുണി മാസ്കുകളേക്കാൾ ഇവ ഫലപ്രദമാണെന്നും സന്യാസി അവകാശപ്പെടുന്നു.
ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിൽനിന്നാണ് സന്യാസിയെ കണ്ടെത്തിയത്. ഐ.പി.എസ് ഒാഫിസറായ രുപിൻ ശർമയാണ് ആദ്യം സന്യാസിയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
അതേസമയം, വിഡിയോ ട്വിറ്ററിൽ ഹിറ്റായതോടെ നിരവധിപേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ആയുർവേദത്തെ വാഴ്ത്തിയായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ, അശാസ്ത്രീയമായ ഇത്തരം പ്രവൃത്തികളിലൂടെ രോഗവ്യാപനം കൂടുമെന്ന അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.